അട്ടപ്പാടിയില്‍ അഞ്ചരയേക്കര്‍ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചുഅഗളി: സമുദ്രനിരപ്പില്‍ നിന്ന് 1600അടി ഉയരത്തില്‍ കൊടുംവനത്തില്‍ നടത്തിയ കഞ്ചാവ്കൃഷി സാഹസിക റെയ്ഡിനു ശേഷം പോലിസ് നശിപ്പിച്ചു. അട്ടപ്പാടി എടവാണിക്കും മേലെ ഭൂതയാറിനുമിടയില്‍ കുള്ളാട് മലയിലാണ് കഞ്ചാവ് കൃഷി. ഏകദേശം അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് വിളവെടുപ്പിന് പാകമായ അയ്യായിരത്തോളം കഞ്ചാവ് ചെടികളാണ് പോലിസും തണ്ടര്‍ബോള്‍ട്ടും സംയുക്തമായി വെട്ടിനശിപ്പിച്ചത്. നശിപ്പിച്ച കഞ്ചാവിന് വിപണിയില്‍ ഏകദേശം മൂന്നരക്കോടി രൂപ വിലമതിക്കുമെന്ന് പോലിസ് അറിയിച്ചു. അഗളി എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കൊടുംവനത്തില്‍ പരിശോധനയ്‌ക്കെത്തിയത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണിതെന്ന് പോലിസ് പറയുന്നു.

RELATED STORIES

Share it
Top