അടൂര്‍ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന

ബജറ്റ്: ചിറ്റയം ഗോപകുമാര്‍അടൂര്‍: നിയോജക  മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിടുന്ന ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. അടൂര്‍ ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിട നിര്‍മിക്കാന്‍ അഞ്ച് കോടി, അടൂര്‍ മിനി സ്റ്റേഷന്‍  കെട്ടിട നിര്‍മാണത്തിന് അഞ്ച് കോടി, പന്തളം സബ്ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഒരു കോടി, അടൂര്‍ പിഡബ്ല്യുഡി ഓഫിസ് കെട്ടിടത്തിന് രണ്ട് കോടി, പന്തളം എഇഒ ഓഫിസ് പുതിയ കെട്ടിടത്തിന് 75 ലക്ഷം, കൊടുമണ്‍ വില്ലേജ് ഓഫിസ് കെട്ടിടത്തിന് 60 ലക്ഷം, കടമ്പനാട്,ഏനാത്ത്, ഏറത്ത്  വില്ലേജ് ഓഫിസുകളുടെ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍  60 കോടി വീതം. പന്തളം മുനിസിപ്പാലിറ്റിയിലെ ചിറമുടിച്ചിറ ടൂറിസം പദ്ധതിക്ക് മൂന്ന് കോടി, നെടുങ്കുന്ന് ടൂറിസം പദ്ധതിക്ക് മൂന്ന് കോടി, മണ്ണടി വേലുതമ്പി സ്മാരകം പുനരുദ്ധാരണത്തിന് ഒന്നര കോടിയും അനുവദിച്ചു. അടൂര്‍ കെപി റോഡിനും കോട്ടമുകള്‍, അറുകാലിക്കല്‍ പാലങ്ങളുടെ നിര്‍മാണത്തിനുമായി എണ്‍പത് കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. പുതുശ്ശേരിഭാഗം  തട്ടാരുപടി റോഡ് പുനരുദ്ധാരണത്തിന് 3000 ലക്ഷം രൂപയാണ് ബജറ്റിലുള്ളത്. പന്തളം മുനിസിപ്പാലിറ്റിയിലെ നെല്ലിക്കല്‍ ബണ്ട് പുനരുദ്ധാരണത്തിനും ചീപ്പ് നിര്‍മാണത്തിനും ഒന്നേമുക്കാല്‍ കോടി വകയിരുത്തിയപ്പോള്‍ മുട്ടാര്‍  വലിയ തോട് പുനരുദ്ധാരണത്തിന് ഒരു കോടി ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.  കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോനോടൊപ്പം ഒപ്പം താന്‍ നല്‍കിയ പള്ളിക്കല്‍ ആറിന് കൂറുകെയുള്ള കാഞ്ഞിരത്തും കടവ് പാലവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി എംഎല്‍എ അറിയിച്ചു.

RELATED STORIES

Share it
Top