അടൂര്‍ കേന്ദ്രീയ വിദ്യാലയം ഇനി മുതല്‍ കൗമാര സൗഹൃദം

പത്തനംതിട്ട: അടൂര്‍ കേന്ദ്രീയ വിദ്യാലയം ഇനി മുതല്‍ ഭക്ഷണ കാര്യത്തില്‍ കൗമാര സൗഹൃദത്തിലേക്ക്. കുടുംബശ്രീ ജില്ലാ മിഷന്റെ കൗമാര സൗഹൃദ റിഫ്രഷ്‌മെന്റ് സെന്റര്‍ ജില്ലയിലാദ്യമായി അടൂര്‍ കേന്ദ്രീയ വിദ്യായലത്തിന്റെ അങ്കണത്തില്‍ ആരംഭിച്ചു.
ജങ്ക് ഫുഡ് പൂര്‍ണമായും ഉപേക്ഷിച്ച് ആവിയില്‍ പാചകം ചെയ്ത ഭക്ഷണങ്ങളാണ് ഇവിടെ കുട്ടികള്‍ക്ക് വിതരണം ചെയ്യുക. കുട്ടികള്‍ക്കുണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും കാരണം അവരുടെ ഭക്ഷണക്രമമാണെന്നും പ്രകൃതിയിലേക്കും പഴമയിലേക്കും മടങ്ങുക എന്നതാണ് ഏക പ്രതിവിധി എന്നും സെന്റര്‍ ഉദ്ഘാടനം  ചെയ്തുകൊണ്ട് ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം മുരുകേശ്, ബ്ലോക്ക് പഞ്ചായത്തംഗം മായ ഉണ്ണികൃഷ്ണന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എ പി സന്തോഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം എ റ്റി രാധാകൃഷ്ണന്‍, വാര്‍ഡ് അംഗം രോഹിണി ഗോപിനാഥ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് ബാബു, ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സാബിര്‍ ഹുസൈന്‍, വിദ്യാലയ മോണിറ്ററിങ് കമ്മിറ്റി മെമ്പര്‍ ഗോപിമോഹനന്‍, എഡിഎംസി വി എസ് സീമ, എലിസബത്ത്, ഷാലു ഷാജഹാന്‍, ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top