അടുത്ത 5 ദിവസം കേരളത്തില്‍ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ അഞ്ചു ദിവസത്തേക്ക് മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.
ഗുജറാത്ത് തീരത്തേക്ക് എത്തുന്ന ഈ ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ പരക്കെ മഴയുണ്ടാവും. പക്ഷേ, ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ മാസം അവസാനത്തോടെ കന്യാകുമാരി തീരത്ത് അന്തരീക്ഷച്ചുഴി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇതു ശക്തമായാല്‍ തെക്കന്‍ കേരളത്തില്‍ വീണ്ടും മഴ കനക്കും.
തുലാവര്‍ഷം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ ആദ്യവാരത്തിലുണ്ടാവും.

RELATED STORIES

Share it
Top