അടുത്ത ലക്ഷ്യം കേരളം: ശബ്്‌നം ഹാശ്മി

കണ്ണൂര്‍: ബംഗാളും കേരളവുമാണ് ഫാഷിസ്റ്റ് ശക്തികളുടെ അടുത്ത ലക്ഷ്യമെന്നും ബംഗാളില്‍ പ്രാഥമികമായി അവര്‍ വിജയിച്ചെന്നും സാമൂഹികപ്രവര്‍ത്തക ശബ്‌നം ഹാശ്മി. ഫാഷിസത്തിനും വര്‍ഗീയതയ്ക്കും എതിരേയുള്ള സ്ത്രീ സമരമുന്നണി ദേശീയ യാത്രയ്ക്കു കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലാണ് ആര്‍എസ്എസിനു കൂടുതല്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. ഇടതുപക്ഷത്തിന്റെ ശക്തിദുര്‍ഗമായ കേരളത്തിലേക്കും നുഴഞ്ഞുകയറാനുള്ള തീവ്രശ്രമം ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്നുണ്ട്. ഭഗത് സിങിന്റെയും സഫ്ദര്‍ ഹാശ്മിയുടെയും പാരമ്പര്യമാണ് നാം ഉയര്‍ത്തിപ്പിടിക്കേണ്ടത്. അല്ലാതെ ബ്രിട്ടിഷുകാര്‍ക്ക് മാപ്പപേഷ നല്‍കി ജയില്‍മോചിതനായ സവര്‍ക്കറുടെ പാരമ്പര്യമല്ല. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ രാജ്യമാകെ വന്‍ പ്രക്ഷോഭവും പ്രതിഷേധവുമാണ് ഉയര്‍ന്നുവരുന്നതെന്നും ശബ്‌നം ഹാശ്മി പറഞ്ഞു.

RELATED STORIES

Share it
Top