അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ നിലംതൊടീക്കില്ല: പി കെ കുഞ്ഞാലിക്കുട്ടി

ചെര്‍ക്കള: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നിലംതൊടിക്കില്ലെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ചെര്‍ക്കളയില്‍ ചെങ്കള പഞ്ചായത്ത് മുസ്്‌ലിം യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനദ്രോഹമായി മാറിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരേയുള്ള ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പോടുകൂടി മതേതര ചേരിക്ക് ആവേശം കൂടുമെന്നും ഇത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെര്‍ക്കളം അബ്ദുല്ല, പി ബി അബ്ദുര്‍റസാഖ് എംഎല്‍എ, സി ടി അഹമ്മദലി, എം സി ഖമറുദ്ദീന്‍, എ അബ്ദുര്‍റഹ്്മാന്‍, കെ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ എം കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ചെങ്കളയില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന വൈറ്റ് ഗാര്‍ഡ് പരേഡും നടന്നു.

RELATED STORIES

Share it
Top