അടുത്തവര്‍ഷം മുതല്‍ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന്

ന്യൂഡല്‍ഹി: അടുത്തവര്‍ഷം മുതല്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരാക്കുമെന്നു കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഉറപ്പുനല്‍കിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അറിയിച്ചു. ഇക്കാര്യം അടുത്തുതന്നെ പ്രഖ്യാപിക്കുമെന്നു മന്ത്രി അറിയിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം സി മുഹമ്മദ് ഫൈസി പറഞ്ഞു.
കാലിക്കറ്റ് വിമാനത്താവളത്തില്‍ റണ്‍വേ നവീകരണത്തിന്റെ ഭാഗമായി 2015ലാണു ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് താല്‍ക്കാലികമായി കൊച്ചിയിലേക്കു മാറ്റിയത്. എന്നാല്‍, റണ്‍വേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ കരിപ്പൂരിലേക്ക് മാറ്റണമെന്നു മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു.

RELATED STORIES

Share it
Top