അടുക്കള മാലിന്യം കളഞ്ഞില്ല: പോലീസുകാരന് സ്ഥലം മാറ്റം


തൃശ്ശൂര്‍:ഐപിഎസ് ട്രയിനിയുടെ വീട്ടിലെ അടുക്കള മാലിന്യം പുറത്ത് കളയാന്‍ വിസമ്മതിച്ചതിന് പോലീസുകാരനെ സ്ഥലം മാറ്റിയതായി ആരോപണം.തൃശ്ശൂരിലണ് ഐപിഎസ് ട്രെയിനിയുടെ വീട്ടിലെ അടുക്കള മാലിന്യം കളയാന്‍ വിസമ്മതിച്ചതിന് പോലീസുകാരനെ സ്ഥലം മാറ്റിയതായി പരാതി. തൃശ്ശൂര്‍ എആര്‍ ക്യാമ്പിലേക്കാണ് പോലീസുകാരനെ സ്ഥലം മാറ്റിയതെന്ന് അദ്ദേഹം ആരോപിക്കുന്നു.

തൃശ്ശൂര്‍ മണ്ണൂത്തി പോലീസ് സ്‌റ്റേഷനില്‍ പരിശീലനത്തിലിരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥക്കെതിരേയാണ് ആക്ഷേപം. അടുക്കള മാലിന്യം വഴിയില്‍ തള്ളാന്‍ ഐപിഎസ് ട്രെയിനിയുടെ അമ്മ ആവശ്യപ്പെട്ടുവെന്നും നിരസിച്ചതിന് പോലീസികാരനെതിരേ റിപ്പോര്‍ട്ടെഴുതി സ്ഥലം മാറ്റി എന്നുമാണ് പരാതി.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സ്ഥലം മാറ്റിയതെന്നുമാണ് പോലീസുകാരന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥന്‍ ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കാത്തതിന്റെ പേരിലാണ് നടപടി നേരിട്ടതെന്നാണ് പോലീസ് നേതൃത്വം പറയുന്നത്.അന്വേഷണത്തിന് ശേഷമാണ് സ്ഥലമാറ്റമുണ്ടായതെന്നും പോലീസ് പറഞ്ഞു.
'കറുത്ത കവറില്‍ മാലിന്യം നിറച്ച് പുറത്തെവിടെയെങ്കിലും കൊണ്ട് കളയാന്‍ പറഞ്ഞു. പുറത്തെല്ലായിടത്തും ക്യാമറയാണെന്നും യൂണിഫോമിലായതിനാല്‍ കളയാന്‍ പറ്റില്ലെന്നും പറഞ്ഞു. അതിന്റെ വൈരാഗ്യമായി ജനറല്‍ ഡയറിയില്‍ പോലീസുകാരന്‍ ഒദ്യോഗിക കൃത്യ നിര്‍വ്വഹണം നിരസിച്ചു എന്ന എഴുതിവെക്കുകയായിരുന്നു', പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത പോലീസുകാരന്‍ പറഞ്ഞു.

RELATED STORIES

Share it
Top