അടുക്കത്ത് കോളജിലെ ആക്രമണം; എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയത്തിന്റെ തുടര്‍ച്ച: കാംപസ് ഫ്രണ്ട്‌

വടകര: കുറ്റിയാടി അടുക്കത്ത് മിസ്ബാഹുല്‍ ഹുദാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരേ കോളജിന് പുറത്ത് നിന്ന് വന്ന എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ ആക്രമണം എസ്എഫ്‌ഐ കാലങ്ങളായി കാംപസുകളില്‍ തുടരുന്ന ആക്രമണ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്ന് കാംപസ് ഫ്രണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍.
കാംപസ് ഫ്രണ്ടിനെ കോളജില്‍ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. കാംപസ് ഫ്രണ്ട് സ്ഥാപിച്ച കൊടിമരം തകര്‍ത്ത് കാംപസിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള എസ്എഫ്‌ഐ യുടെ ഗൂഢശ്രമത്തിന്റെ ഭാഗമാണ് മിസ് ബാഹുല്‍ ഹുദ കോളജിലെ അക്രമണം. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറാവണമെന്നും അക്രമത്തിന് എതിരെ കോളജിലെ വിദ്യാര്‍ഥികളെ അണിനിര്‍ത്തി ശക്തമായ പ്രതിഷേധത്തിന് കാംപസ് ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top