അടിസ്ഥാന പെന്‍ഷന്‍: അനേ്വഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: 2006ലും 2016ലും യുജിസി നിര്‍ദേശപ്രകാരമുള്ള സെലക്ഷന്‍ ഗ്രേഡും അസോഷ്യേറ്റ് പ്രഫസര്‍ സ്ഥാനക്കയറ്റവും ലഭിക്കാതെ സര്‍വീസില്‍ നിന്നു വിരമിക്കേണ്ടിവന്ന പ്രഫസര്‍ക്ക് 11337 രൂപ അടിസ്ഥാന പെന്‍ഷന്‍ വാങ്ങേണ്ടിവന്ന സാഹചര്യത്തെ കുറിച്ച് അനേ്വഷിച്ച് റിപോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും കോളജ് വിദ്യാഭ്യാസ ഡയറക്ടറും നാലാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണം. 2010 മുതല്‍ കോളജ് അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാത്തതു കാരണമാണ് ഇത്തരമൊരു ദുഃസ്ഥിതിയുണ്ടായത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്നു വിരമിച്ച ഡോ. ആര്‍ രമാദേവി നല്‍കിയ പരാതിയിലാണ് നടപടി. സര്‍ക്കാരിന്റെ അനാസ്ഥ കാരണം സമയബന്ധിതമായി ലഭിക്കേണ്ടിയിരുന്ന രണ്ടു സ്ഥാനക്കയറ്റങ്ങള്‍ ലഭിച്ചില്ല. 2016ലെ ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങളും ലഭിച്ചില്ലെ ന്നും പരാതിയില്‍ പറഞ്ഞു.

RELATED STORIES

Share it
Top