അടിസ്ഥാനസൗകര്യ വികസനത്തിന് കൂട്ടായ യത്‌നം ആവശ്യം: മുല്ലപ്പള്ളി

വടകര: ഗ്രാമീണ മേഖലകളുടെ അടിസ്ഥാന വികസനത്തിന് മുഴുവന്‍ ഭരണഘടനാ സ്ഥാപനങ്ങളും ഒറ്റ ലക്ഷ്യത്തോടെ മുന്നോട്ട് പോകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. പരിപൂര്‍ണമായ വികസനലക്ഷ്യത്തിലേക്ക് നാടിനെ എത്തിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടക്കം കൂട്ടിയോജിച്ചുള്ള പ്രവര്‍ത്തനത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടപ്പള്ളിയില്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ട് മുഖേന നിര്‍മിച്ച പെരുവത്താഴ കോട്ടപ്പള്ളി എല്‍പി സ്‌കൂള്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിവി സഫീറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബവിത്ത് മലോല്‍, ഗ്രാമ പഞ്ചായത്ത് അംഗം പി ഇബ്രാഹിം ഹാജി, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, ഹംസ മാവിലാട്ട്, കെകെ ഷരീഫ്, സിഎച്ച് അമ്മത്, മലപ്പാടി കുഞ്ഞബ്ദുള്ള സംസാരിച്ചു.

RELATED STORIES

Share it
Top