അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ : മോഡിയ്‌ക്കെതിരെ സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്ബംഗളുരു : തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ തന്റെ സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അമിത് ഷാ അടക്കം ബി.െജ.പി നേതാക്കള്‍ക്കുമെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വക്കീല്‍ നോട്ടീസ് അയച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെയും പേരിലാണ് നോട്ടീസ്. മോഡി പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കുമെന്നുമാണ് നോട്ടീസില്‍ സിദ്ധരാമയ്യ അറിയിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top