അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 10 ലക്ഷത്തിന്റെ സ്വര്‍ണമാല പിടിച്ചുനെടുമ്പാശ്ശേരി: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പത്ത് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് സ്വര്‍ണമാലകള്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. യാത്രക്കാരന്‍ പിടിയില്‍. ഇത്തിഹാദ് വിമാനത്തില്‍ അബുദാബി വഴി എത്തിയ വടകര സ്വദേശി നൗഷാദ് (38) ആണ് പിടിയിലായത്. 349.920 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ഡെപ്യൂട്ടി കമ്മീഷണര്‍മാരായ പി ജെ ഡേവിഡ്, എം ഷൈരാജ്, പി സി അജിത്കുമാര്‍ (അസി. കമ്മീഷണര്‍ ) എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.

[related]

RELATED STORIES

Share it
Top