അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച് സ്‌കൂള്‍ അധികൃതര്‍; വ്യാപക പ്രതിഷേധം

പൂനെ: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച് ഉത്തരവിറക്കിയതിനെതിരേ വ്യാപക പ്രതിഷേധം. പൂനെ എംഐടി സ്‌കൂള്‍ മാനേജ്‌മെന്റാണ് വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച് ഉത്തരവിറക്കിയത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടിക്കെതിരേ പ്രതിഷേധവുമായി മാതാപിതാക്കള്‍ രംഗത്തെത്തി. വിദ്യാര്‍ഥിനികള്‍ ധരിക്കേണ്ട അടിവസ്ത്രത്തിനു വെള്ളയോ ചര്‍മത്തിന്റെ നിറമോ ആയിരിക്കണമെന്നാണ് അധികൃതര്‍ ഉത്തരവിറക്കിയത്. ഇതു കൂടാതെ വിദ്യാര്‍ഥിനികള്‍ ശുചിമുറി ഉപയോഗിക്കുന്നതിനു സമയക്രമവും അധികൃതര്‍ നിശ്ചയിച്ചിരുന്നു.
വിവരങ്ങള്‍ സ്‌കൂള്‍ ഡയറിയില്‍ രേഖപ്പെടുത്തിയ ശേഷം മാതാപിതാക്കളോട് ഒപ്പിട്ടു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരേയാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍, തീരുമാനത്തില്‍ നിന്നു പിന്മാറാന്‍ അധികൃതര്‍ തയ്യാറായില്ല. ഇങ്ങനെ ഒരു നിര്‍ദേശം നല്‍കിയതില്‍ തങ്ങള്‍ക്ക് പ്രത്യേകം അജണ്ടകള്‍ ഒന്നുമില്ലെന്നും മുന്‍കാലങ്ങളിലുണ്ടായ ചില അനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ടു വച്ചതെന്നും എംഐടി സ്‌കൂള്‍ ഡയറക്ടര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top