അടിയന്തിരമായി പ്രാവര്‍ത്തികമാക്കുന്നതിന് ജിസിഡിഎ തയ്യാറാകണം: ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍

കൊച്ചി: നഗരഗതാഗതവികസനത്തിന് ഏറ്റവും സുപ്രധാന ഘടകമായിമാറേണ്ട ഗോശ്രീ-മാമംഗലം റോഡിന്റെ നിര്‍മാണം അടിയന്തിര പ്രാധാന്യത്തോടെ പ്രാവര്‍ത്തികമാക്കുന്നതിന് ജിസിഡിഎ തയ്യാറാകണമെന്നും ഫണ്ടിന്റെ അപര്യാപ്തത പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുവാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. ഗോശ്രീ-മാമംഗലം റോഡ് നിര്‍മിക്കുന്നതില്‍ ജിസിഡിഎയും കൊച്ചി കോര്‍പറേഷനും അനുവര്‍ത്തിച്ചുവരുന്ന അലംഭാവം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് വാച്ച് മാമംഗലത്ത് സംഘടിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് കാട്ടുനിലത്ത്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആദം അയൂബ്, എറണാകുളം അങ്കമാലി അതിരൂപത എകെസിസി പ്രസിഡന്റ്, സെബാസ്റ്റ്യന്‍ വടശ്ശേരി, എഡ്രാക് വൈസ് പ്രസിഡന്റ് റഷീദ് ഹാജി, ബിജെപി ജില്ലാ കമ്മിറ്റിയംഗം ജലജ ശ്രീനിവാസ്, ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി സി എ പരീത്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍ പി എച്ച് ഷാജഹാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top