'അടിയന്തരാവസ്ഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം അപലപനീയം'

തിരുവനന്തപുരം: അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഭാഗങ്ങള്‍ സ്‌കൂള്‍, കോളജ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ചരിത്രത്തെ സ്വന്തം രീതിയില്‍ നിര്‍മിക്കാനുള്ള ഈ നീക്കം ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കും. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ അന്നു മുതല്‍ ഇന്ത്യാചരിത്രം അപനിര്‍മിച്ചു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണാനാവൂ എന്നും ഹസന്‍ പറഞ്ഞു. നാലു വര്‍ഷമായി രാജ്യത്ത് പൗരാവകാശങ്ങള്‍ ധ്വംസിക്കുകയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുന്ന ബിജെപി അതില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുകയാണെന്നും ഹസന്‍ പറഞ്ഞു.

RELATED STORIES

Share it
Top