അടിയന്തരാവസ്ഥയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം: പ്രസാര്‍ ഭാരതി അധ്യക്ഷന്‍ന്യൂഡല്‍ഹി: സ്‌കൂള്‍ കുട്ടികളെ ഇന്ത്യയിലെ അടിയന്തരാവസ്ഥാ കാലത്തെക്കുറിച്ച് പഠിപ്പിക്കണമെന്ന് പ്രസാര്‍ ഭാരതി അധ്യക്ഷന്‍ എ സൂര്യപ്രകാശ്. എങ്കില്‍ മാത്രമേ ജനാധിപത്യം അപകടത്തിലായാലുള്ള പ്രത്യാഘാതങ്ങളെപ്പറ്റി തലമുറ ബോധവാന്‍മാരാവൂ എന്നും അദ്ദേഹം പറഞ്ഞു. 1975-77 കാലത്തെ അടിയന്തരാവസ്ഥയില്‍ പൗരന്‍മാരുടെ അടിസ്ഥാന സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടെന്നും എന്നാല്‍, ആ ചരിത്രം യുവതലമുറയില്‍ നിന്നു മറഞ്ഞിരിക്കുകയാണെന്നും അടുത്തയാഴ്ച പ്രകാശനം ചെയ്യുന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. എല്ലാ തലമുറയും അടിയന്തരാവസ്ഥയെപ്പറ്റി ബോധവാന്‍മാരായാലേ ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കൂ എന്ന് അദ്ദേഹം പറയുന്നു.

RELATED STORIES

Share it
Top