അടിമ പണിക്ക് പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം


തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലികള്‍ക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശവുമായി ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍. അടിമപ്പണി ചെയ്യിപ്പിക്കുന്ന ഉന്നതരുടെ പേരുകള്‍ ബുധനാഴ്ച പുറത്തുവിടുമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.
ഉത്തരവില്ലാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള പൊലീസുകാരെ തിരിച്ചുവിളിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ വീടുകളിലും ക്യാമ്പ് ഓഫീസുകളിലും ജോലിചെയ്യുന്നവരുടെ കണക്കെടുപ്പു തുടങ്ങിയിരുന്നു. എന്നാല്‍ ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്റെ ഈ നീക്കത്തിന് പിന്നാലെ വീട്ടില്‍ ജോലി ചെയ്യിപ്പിച്ചിരുന്ന ക്യാംപ് ഫോളോവേഴ്‌സിനെ മടക്കി അയക്കാന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ക്യാംപ് ഫോളോവേഴ്‌സിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് അടിയന്തര സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഈ നീക്കം. ഹൗസ് ഡ്യൂട്ടിക്കെന്ന പേരില്‍ ക്യാംപ് ഫോളോവേഴ്‌സിനെ ചട്ടം ലംഘിച്ചു ജോലിക്കുനിര്‍ത്തുന്നത് ചൂണ്ടികാട്ടി എസ്പി അടക്കമുള്ള ഉയര്‍ന്ന ഉദ്യോസ്ഥര്‍ക്കാണു സര്‍ക്കുലര്‍. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി ആനന്ദകൃഷ്ണനാണ് സര്‍ക്കുലര്‍ നല്‍കിയത്.

RELATED STORIES

Share it
Top