അടിമാലി രാജധാനി കൂട്ടക്കൊലക്കേസ്:പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും

തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊല കേസ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും പിഴയും വിധിച്ചു. കര്‍ണാടക സ്വദേശികളായ തുംഗുരു ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര (23), സിറ ഹനുമന്തപുരം സ്വദേശി മധു (രാഗേഷ് ഗൗഡ26),മധുവിന്റെ സഹോദരന്‍ സിറ സ്വദേശി മഞ്ജുനാഥ് (21) എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.മോഷണം,കൊലപാതകം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ഇരട്ട ജീവപര്യന്തവും അതിക്രമിച്ചു കയറല്‍,തെളിവുനശിപ്പിക്കല്‍ എന്നിവയ്ക്ക് 17 വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചത്.
2015 ഫെബ്രുവരി 13നാണ് സംഭവം.ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരനായിരുന്ന പാറേക്കാട്ടില്‍ കുഞ്ഞു മുഹമ്മദ് (69), ഭാര്യ ഐഷ (63), ഐഷയുടെ മാതാവ് നാച്ചി (80) എന്നിവരെ കൊലപ്പെടുത്തി പതിനേഴര പവന്‍ സ്വര്‍ണാഭരണം, പണം, മൊബൈല്‍ ഫോണ്‍, വാച്ച് തുടങ്ങിയവ കവര്‍ന്നുവെന്നാണ് കേസ്.

RELATED STORIES

Share it
Top