അടിമാലി രാജധാനി കൂട്ടക്കൊല കേസ്:പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി

അടിമാലി: അടിമാലി രാജധാനി കൂട്ടക്കൊല കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് തൊടുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി. ശിക്ഷയില്‍ വാദം കേള്‍ക്കുന്നതിനായി എട്ടാം തീയതിലേക്ക് മാറ്റി.


2015 ഫെബ്രുവരി 12ന് രാത്രിയാണ് സംഭവം നടന്നത്. അടിമാലി ടൗണ്‍ മധ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് (69),ഭാര്യ ആയിഷ (63),ഐഷയുടെ മാതാവ് നാച്ചി (81)എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. കര്‍ണ്ണാടക സ്വദേശികളായ രാഘവേന്ദ്ര,മധു എന്ന രാജേഷ് ഗൗഡ,മഞ്ജുനാഥ് (19)എന്നിവരാണ് കേസിലെ പ്രതികള്‍. മൂവരെയും കൊലപ്പെടുത്തിയ ശേഷം 19.5 പവന്‍ സ്വര്‍ണം ഉള്‍പ്പെടെ അഞ്ചു ലക്ഷം രൂപയുടെ മോഷണവും നടത്തിയിരുന്നു.

RELATED STORIES

Share it
Top