അടിമാലി മേഖലയിലെ വെള്ളക്കെട്ടുകളില്‍ അഞ്ച് മാസത്തിനിടെ മരണം കവര്‍ന്നത് നാല് വിദ്യാര്‍ഥികളെഅടിമാലി: അടിമാലി മേഖലയില്‍ അഞ്ച് മാസത്തിനിടെ മരണം കവര്‍ന്നത് നാല് വിദ്യാര്‍ഥികളെ .2016 ഡിസംബര്‍ 31ന് ഉച്ചയോടെ സഹപാഠികള്‍ക്കൊപ്പം കല്ലാര്‍കുട്ടി ഡാമിന്റെ ഭാഗമായ നായ്ക്കുന്ന് ഭാഗത്ത് അടിമാലിയിലെ വ്യാപാരിയായ കണ്ണംപറമ്പില്‍ വിജയന്റെ മകന്‍ വിശാഖ് (19) മരിച്ചു.രണ്ടാം വട്ടം ഡാമിന്റെ മറുകര നീന്തിക്കടക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍ മുങ്ങിത്താഴുയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കരയ്‌ക്കെടുത്തത്.ഇതിന് മുമ്പ് കുത്തുപാറ തറ നിലത്ത് ബോസിന്റെ മകന്‍ ജയസൂര്യ (20) അടിമാലി പൊന്നപ്പാല ബക്കര്‍ മകന്‍ ഷാന്‍സ് (21) എന്നിവരും കല്ലാര്‍കുട്ടി ഡാമില്‍ നീന്തുന്നതിനിടെ മുങ്ങി മരിച്ചു.' ഇന്നലെ അപകടത്തില്‍ മരിച്ച ആനന്ദ് ജയസൂര്യയ്‌ക്കൊപ്പം അന്നുണ്ടായിരുന്നു. വേനല്‍ അവധിക്കാല ആഘോഷങ്ങള്‍ക്കിടെ പൊലിഞ്ഞത് കുടുംബത്തിന്റെ അരുമകളെയാണ്.

RELATED STORIES

Share it
Top