അടിമാലി പഞ്ചായത്തില്‍ അട്ടിമറിക്ക് സാധ്യത

അടിമാലി: അടിമാലി ഗ്രാമപ്പഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനെ ചൊല്ലി ഭരണ പ്രതിസന്ധി. ധാരണപ്രകാരം രണ്ട് വര്‍ഷത്തിന് ശേഷം മുസ്‌ലിംലീഗിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
21 അംഗ ഭരണസമിതിയില്‍ യുഡിഎഫ് 9, എല്‍ഡിഎഫ് 9, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ സ്വതന്ത്രനായി മല്‍സരിച്ച് ജയിച്ച ബിനുചോപ്രയെ വൈസ് പ്രസിഡന്റാക്കി യുഡിഎഫ് അധികാരമേറ്റു. രണ്ട് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനവും ലീഗിന് നല്‍കിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും വൈസ് പ്രസിഡന്റ് സ്ഥാനം മുസ്‌ലിംലീഗിന് നല്‍കാത്തതിനാല്‍ ലീഗ് യുഡിഎഫ് നേതൃത്വത്തിന് അന്ത്യശാസനം നല്‍കി.
എന്നാല്‍, വിഷയത്തിലിടപെട്ട് വഷളാക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന സൂചന യുഡിഎഫ് നേതൃത്വം സ്വീകരിച്ചിരിക്കുകയാണ്. കമ്മിറ്റി രൂപീകരണ വേളയില്‍ തഴയപ്പെട്ട കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനങ്ങള്‍ ചോദിക്കുമെന്ന ഭയവും പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസും പങ്കുവയ്ക്കുന്നു. എന്നാല്‍ മുസ്‌ലീംലീഗ് മുന്നണി വിട്ടുവന്നാല്‍ പ്രസിഡ ന്റ് പദം ഉള്‍പ്പെടെ പ്രധാനപ്പെട്ട വകുപ്പ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തതായും വിവരമുണ്ട്. കൊന്നത്തടി പഞ്ചായത്തി ല്‍ സ്വീകരിച്ച അടവ് നയമാകും അടിമാലിയിലും സ്വീകരിക്കുകയെന്നാണ് വിവരം. വരുംദിവസങ്ങളില്‍ ഇതുസന്ധിച്ച് വന്‍ വിവാദങ്ങളിലേക്ക് നീങ്ങുകയും ചെയ്യും. കോണ്‍ഗ്രസിലെ സ്മിത മുനിസ്വാമിയാണ് പ്രസിഡന്റ്.
സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ അധികാരത്തിലെത്താന്‍ എല്‍ഡിഫിന് താല്പര്യമില്ല. ഈ സാഹചര്യത്തി ല്‍ മുസ്‌ലിംലീഗ്, കേരളാ കോണ്‍ഗ്രസ് അംഗങ്ങളെ ഒപ്പം നിര്‍ത്തി ഭരണത്തിലെത്താമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.

RELATED STORIES

Share it
Top