അടിമാലി ആശുപത്രിയില്‍ ഏഴരക്കോടിയുടെ വികസനം

അടിമാലി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ കൂട്ടത്തോടെ വസിക്കുന്ന ദേവികുളം താലൂക്കിലെ പ്രധാന ആതുരാലയമായ അടിമാലി താലൂക്കാശുപത്രിയില്‍ വികസനം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി. ഇതിന്റെ ഭാഗമായി ഡയാലിസിസ് യൂണിറ്റ്, കാത്ത് ലബ് ആന്‍ഡ് ഐസിയു വിഭാഗം എന്നിവയ്ക്ക് കെട്ടിട നിര്‍മാണത്തിനായി ആരോഗ്യ വകുപ്പില്‍ നിന്ന് ഏഴര കോടിയോളം രൂപ അനുവദിച്ചു.
13 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള ഡയാലിസിസ് യൂണിറ്റിനായുള്ള കെട്ടിടത്തിന് 3.60 കോടിയും 25 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള കാത്ത് ലാബ് ആന്‍ഡ് ഐസിയുവിനുള്ളതിന് 3.87 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ ജോലികള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശവും ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കി. കാത്ത് ലാബ് ആന്‍ഡ് ഐസിയുവിനായുള്ള കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ സംഘം താലൂക്ക് ആശുപത്രിയിലെത്തി പരിശോധന നടത്തി. ദീര്‍ഘ വീക്ഷണത്തോടെയുള്ള വികസനത്തിനുതകുംവിധം അഞ്ചുനില കെട്ടിടംനിര്‍മിക്കുന്നതിനാണ് എസ്റ്റിമേറ്റ് തയാറാക്കുന്നത്. കാത്ത് ലാബിന് ആദ്യഘട്ടമായി 5,000 ചതുരശ്ര അടിയും ഡയാലിസിസ് യൂണിറ്റിന് 2,500 ചതുരശ്ര അടിയും വിസിതീര്‍ണമുള്ള ഒരു നില കെട്ടിടങ്ങള്‍ക്കാണ് നടപടികള്‍ പരോഗമിക്കുന്നത്.
എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ ശ്രമഫലമായാണ് ആരോഗ്യ വകുപ്പില്‍ നിന്നു താലൂക്ക് ആശുപത്രിയില്‍ പുതിയ യൂണിറ്റുകള്‍ അനുവദിക്കുന്നതിനും കെട്ടിട നിര്‍മാണത്തിനും നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.7 കോടി ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന പുതിയ കെട്ടിടത്തിന്റെ വൈദ്യുതികരണത്തിനായി നടപടികള്‍ പുരോഗമിക്കുന്നു.ലിഫ്റ്റും വൈദ്യുതി പ്രശ്‌നങ്ങളും പരിഹരിച്ച് മാര്‍ച്ച് മാസത്തോടെ ഉദ്ഘാടനം നടത്തുന്നതിനുളള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മുരുകേശന്‍ പറഞ്ഞു. മേഖലയിലെ 20 ലേറെ പഞ്ചായത്തുകളിലുളളവര്‍ ഈ ആശുപത്രിയെ ആശ്രയിച്ചാണ് കഴിയുന്നത് ഈ സാഹചര്യത്തില്‍ അടിമാലി താലൂക്കാശുപത്രിയെ ജനറല്‍ ഹോസ്പിറ്റലായി ഉയര്‍ത്താന്‍ ശ്രമം ആരംഭിച്ചതായി എസ്. രാജേന്ദ്രന്‍ എംഎല്‍എയും പറഞ്ഞു.
അതോടൊപ്പം ദേവിയാര്‍ കോളനി പ്രാധമികാരോഗ്യ കേന്ദ്രത്തെ െ്രെടബല്‍ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തുന്നതിനെകുറിച്ച് പഠനം ആരംഭിച്ചതായും എം.എല്‍.എ പറഞ്ഞു.28 ആദിവാസി കോളനികളാണ് അടിമാലി പഞ്ചായത്തിലുളളത്.ഇത്രതന്നെ മറ്റ് പിന്നോക്ക വിഭാഗ കോളനികളും അടിമാലി പഞ്ചായത്തിലുണ്ട് ഈ സാഹചര്യത്തില്‍ ദേവിയാര്‍ കോളനി സര്‍ക്കാര്‍ ആശുപത്രിയെ െ്രെടബല്‍ കമ്മ്യുണിറ്റി ഹോസ്പിറ്റലാക്കി ഉയര്‍ത്തിയാല്‍ ദേവികുളം താലൂക്കിലെ ആദിവാസികളുടെ ആരോഗ്യ പരിരക്ഷ കാര്യക്ഷമമാക്കാന്‍ സാധിക്കും. അടിമാലിയില്‍ അനുവധിച്ച അമ്മയും കുഞ്ഞും ജില്ലാ ആശുപത്രിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ നടപടിയായി. കെട്ടിട നിര്‍മ്മാണത്തിന് ടെണ്ടര്‍ നടപടി മാത്രമാണ് ഇനി ഉളള കടമ്പ.ഇവിടെ ആധുനിക ട്രോമാകെയര്‍ സംവിധാനത്തെകുറിച്ചും ആലോചനയുണ്ട്.ദേശീയപാതയുടെ ചേര്‍ന്നായതിനാല്‍ അപകടങ്ങളില്‍ പെടുന്നവരെ പരിചരിക്കാന്‍ ഉതകുന്ന വിധത്തിലായിരിക്കും ഇവിടെ സൗകര്യമൊരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top