അടിമാലിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം

അടിമാലി: അതിജീവന പോരാട്ട വേദി അടിമാലിയില്‍ നടത്തിയ ദേശീയ പാത ഉപരോധത്തിനിടെ ഗുണ്ടകളുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചു. അക്രമത്തില്‍ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മീഡിയാ വണ്‍ റിപ്പോര്‍ട്ടര്‍ ആല്‍ബിന്‍ (28), കാമറാ മാന്‍ വില്‍സണ്‍ കെ.ബി(35) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

[caption id="attachment_387649" align="alignnone" width="560"] അടിമാലിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു[/caption]

സമരം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങാന്‍ ശ്രമിച്ച മീഡിയാ വണ്‍ വാര്‍ത്താ സംഘത്തെ മൂന്നംഗ സംഘം തടഞ്ഞു. അക്രമികള്‍ കാറിന്റെ മുന്‍ ചില്ല് ഇടിച്ചു തകര്‍ത്തു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത്. നെഞ്ചിനും മുതുകിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. പോലിസ് നോക്കി നില്‍ക്കേയാണ് അക്രമണം നടന്നത്. പരിക്കേറ്റവരെ സഹ പ്രവര്‍ത്തകര്‍ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്തിരപുരം പവര്‍ ഹൗസിലെ സ്വകാര്യ റിസോര്‍ട്ടിലെ െ്രെഡവര്‍ സതീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാവിന്റെ അടിമാലിയിലെ സ്ഥാപനത്തില്‍ രണ്ടു താല്‍ക്കാലിക ജീവനക്കാര്‍ എന്നിവരാണ് മര്‍ദനം അഴിച്ചു വിട്ടത്. പരിക്കേറ്റവരില്‍ നിന്നും അടിമാലി പോലിസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ അടിമാലി ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ അംഗങ്ങളായ തങ്കച്ചന്‍ പീറ്റര്‍, ഷാനവാസ് കാരിമറ്റം, അടിമാലി പ്രസ്‌ക്ലബ് ഭാരവാഹികളായ സൈജു അലീന, പി.എച്ച് നാസര്‍എന്നിവര്‍ നേതൃത്വം നല്‍കി. പ്രതികളെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി മൂന്നാര്‍ ഡിവൈഎസ്പി അറിയിച്ചു. ജില്ലാ കളക്ടറും സംഭവത്തില്‍ ഇടപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top