അടിമാലിയില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടനിലയില്‍അടിമാലി:ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ഇരുമ്പുപാലം പതിനാലാംമൈല്‍ പെരുണൂച്ചാല്‍ കൊച്ചുവീട്ടല്‍ കുഞ്ഞന്‍പിളള (60)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വായ്ക്കലാംകണ്ടത്ത് കുപ്പശ്ശേരിയില്‍ ബിജുവിന്റെ പുരയിടത്തിലാണ് മൃതദേഹം കിടക്കുന്നത്. ബിജുവാണ് മൃതദേഹം ആദ്യം കണ്ടത്. വലിയ പാറക്കെട്ടിന് അടിഭാഗമാണ് ഇവിടം. ആദ്യം അപകടമരണമാണെന്നാണ് നാട്ടുകാരും പൊലീസും കരുതിയിരുന്നതെങ്കിലും കഴുത്തിലും വയറിലിലും  കാലുകളിലും ആഴത്തിലുളള മുറിവുകള്‍ കണ്ടെത്തിയതോടെ പൊലീസ് കൊലപാതകമെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞന്‍ പിളളയുടെ ഉറ്റ ബന്ധുവിനെ ചോദ്യം ചെയ്യുവനായി അടിമാലി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.മൃതദേഹം പൊലീസ് കാവലില്‍ സ്ഥലത്ത് തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഫോറന്‍സിക് പരിശോധനക്ക് ശേഷം തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്. പുഴുവരിച്ച് തുടങ്ങിയ നിലയിലാണ്. അടിമാലി സി.ഐ പി.കെ.സാബു  നേത്യത്വത്തിലാണ് അന്വേഷണം. ഇടുക്കി പൊലീസ് ചീഫ് കെ.ബി.വേണുഗോപാല്‍,മൂന്നാര്‍ ഡി.വൈ.എസ്.പി.അഭിലാഷ് എന്നിവര്‍ സംഭവസ്ഥലത്ത് എത്തി പൊലീസ് നടപടികള്‍ക്ക് നേത്യത്വം നല്‍കി. കുടുംബപ്രശ്‌നമാണോ മരണ കാരണമെന്ന് പരിശോധിച്ച് വരുന്നതായി എസ്.പി പറഞ്ഞു.വീട്ടില്‍ നിന്നും ഒരുകിലോമീറ്റര്‍ അകലെ മാറിയാണ് കുഞ്ഞന്‍പിളളയുടെ മൃതദേഹം കണ്ടെത്തിയത്. വനഭൂമിയോട് ചേര്‍ന്ന് ആളോഴിഞ്ഞ പ്രദേശമാണ് മൃതദേഹം കിടക്കുന്ന സ്ഥലം.

RELATED STORIES

Share it
Top