അടിമാലിയില്‍ കഞ്ചാവ് വേട്ട;ഒരാള്‍ അറസ്റ്റില്‍അടിമാലി: അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡില്‍ വീട്ടുവളപ്പില്‍ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. ഒരാള്‍ അറസ്റ്റില്‍. ഇരുമ്പുപാലം ചില്ലിത്തോട് കോളനിയില്‍ കാട്ടാഞ്ചേരി കുഞ്ഞുമോന്‍(അയ്യപ്പന്‍കുട്ടി 56)നെയാണ് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ റോയി ജയിംസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും 6 അടിയിലേറെ ഉയരമുളള 5 കഞ്ചാവ് ചെടികളാണ് സംഘം പിടികൂടിയത്.വിളവെടുത്താല്‍ വന്‍തുക ലഭിക്കുന്ന നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട കഞ്ചാവാണ് ഇത്. ജനവാസ കേന്ദ്രത്തില്‍ പുരയിടത്തില്‍ അതീവ രഹസ്യമായിട്ടാണ് കഞ്ചാവ് ചെടികള്‍ ഇയാള്‍ വളര്‍ത്തിയിരുന്നത്. കഴിഞ്ഞമാസം ശല്യാംപാറയില്‍ നിന്നും എക്‌സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു.ഇതോടെ ജില്ലയിലെ വിവിധ മേഖലകളില്‍ കഞ്ചാവ് ചെടിയുടെ വ്യാപനം ഉണ്ടായിട്ടുണ്ടെന്നും ജില്ലയില്‍ കഞ്ചാവ് അത്യുത്പാദനത്തോടെ വളരുമെന്നതുമാണ് ഇവയുടെ കൃഷി വീണ്ടും സജീവമാകാന്‍ ഇടയാക്കിയിരിക്കുന്നത്.

RELATED STORIES

Share it
Top