അടിമാലിയില്‍ അഞ്ച് കോടിരൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍അടിമാലി: അന്താരാഷ്ട്രവിപണിയില്‍  അഞ്ച് കോടിരൂപ വിലമതിക്കുന്ന  ഹാഷിഷ് ഓയിലുമായി രണ്ട് പേരെ കൊച്ചി ഡയറക്ടേറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംഘം അടിമാലിയില്‍ നിന്നും പിടികൂടി.അടിമാലി പൊന്നപ്പാല കരീം(52) കൊന്നത്തടി പാനിപ്ര സുരേന്ദ്രന്‍ (53) എന്നിവരാണ് പിടിയിലായത്.കരീമിന്റെ പൊളിഞ്ഞപാലത്തുള്ളവീട്ടല്‍ നിന്നും ബാഗില്‍ സൂക്ഷിച്ചിരുന്ന 5കിലോ ഹാഷിഷ് പരിശോധനയില്‍ കണ്ടെടുത്തു.ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് സംഘം പരിശോധനക്കെത്തിയത്.ആന്ധ്രാപദേശില്‍ നിന്നും എത്തിച്ച ഹാഷിഷ് സുരേന്ദ്രനാണ് വില്‍പനയ്ക്കായി കരീമിന് നല്‍കിയത്.രഹസ്യവിവരത്തെതുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെമുതല്‍ സംഘം വിവിധ പ്രദേശങ്ങളില്‍ പരിശോധനനടത്തിയിരുന്നു.ഉച്ചകഴിഞ്ഞ്് മൂന്നുമണിയോടെ ടൗണിലുള്ള ഓഫിസില്‍ നിന്നുമാണ് കരീമിനെ കസ്റ്റഡിയിലെടുത്തത് തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍നിന്നുമാണ് സുരേന്ദ്രനെ അറസ്റ്റ്‌ചെയ്തത്.

RELATED STORIES

Share it
Top