അടിപിടി നടക്കുന്നിടത്ത് പോകുന്നെങ്കില്‍ എംപി ആദ്യം പോകേണ്ടത് ഡിസിസി ഓഫിസിലെന്ന്കൊല്ലം: അടിപിടി നടക്കുന്നിടത്ത് പോകുവാന്‍ താല്‍പര്യമുണ്ടെങ്കില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആദ്യം പോകേണ്ടത് ഡിസിസി ഓഫിസിലാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍. രാജ്‌മോഹന്‍ ഉണ്ണിത്താനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് കൈയേറ്റത്തിന് ശ്രമിച്ച ദിവസം എന്തുകൊണ്ടാണ് എംപി സംഭവസ്ഥലത്ത് പോകാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. സിപിഎം അക്രമത്തില്‍ കേടുപാടുകള്‍ സംഭവിച്ച സിപിഐയുടെ ഓഫിസ് സന്ദര്‍ശിച്ച പ്രേമചന്ദ്രന്‍ എംപിക്കെതിരേയാണ് ജില്ലാ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. മുഖത്തലയില്‍ സിപിഎം പ്രവര്‍ത്തകര്‍ സിപിഐ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ഓഫിസ് അടിച്ചു തകര്‍ക്കുകയും ചെയ്തത് നാലുദിവസം മുമ്പാണ്.  നേതാക്കള്‍ തമ്മിലോ പ്രവര്‍ത്തകര്‍ തമ്മിലോ യാതൊരു പ്രശ്‌നവുമുണ്ടായില്ലെന്നും പ്രാദേശികമായ കലഹമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും ഉടന്‍ തന്നെ അതെല്ലാം പരിഹരിച്ചിട്ടുണ്ടെന്നുമായിരുന്നു ബാലഗോപാലിന്റെ മറുപടി.

RELATED STORIES

Share it
Top