അടിപിടിയെ റാഗിങായി ചിത്രീകരിച്ച് എസ്എഫ്‌ഐ പീഡിപ്പിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ അടിപിടിയെ റാഗിങായി ചിത്രീകരിച്ച് എസ്എഫ്‌ഐ പീഡിപ്പിക്കുകയാണെന്ന് ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിദ്യാര്‍ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എസ്എഫ്‌ഐയുടെ രാഷ്ട്രീയ ഇംഗിതങ്ങള്‍ക്ക് വിധേയപ്പെടാത്തതിന്റെ ഫലമായി 10 വിദ്യാര്‍ഥികളുടെ തുടര്‍പഠനം പൂര്‍ണമായും മുടങ്ങിയിരിക്കയാണ്.
സംഭവത്തില്‍ വിദ്യാര്‍ഥി, മനുഷ്യാവകാശ സംഘടനകള്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം സര്‍വകലാശാല കാംപസില്‍ ഇഫ്താറിനോടനുബന്ധിച്ചു നടന്ന സംഘര്‍ഷമാണ് റാഗിങ്ങായി ചിത്രീകരിച്ചിട്ടുള്ളത്. ഈ സംഭവം വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന് പോലിസും സര്‍വകലാശാലയും അന്വേണത്തില്‍ കണ്ടെത്തിയിരുന്നു.
യുജിസിയും തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്. സ്‌പോട്് അഡ്മിഷനില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായെങ്കിലും അത് മറികടക്കാന്‍ സ്‌പോട് അഡ്മിഷന്‍ ഒഴിവാക്കുന്ന സമീപനമാണ് ഡിപ്പാര്‍ട്ട്—മെന്റിലെ പുതിയ ഇടത് അനുകൂല ഡയറക്ടറും സിന്‍ഡിക്കേറ്റും സ്വീകരിച്ചത്. വിഷയത്തില്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കയാണ്. ഡോ. എം അബ്ദുസ്സലാം വിസിയായിരുന്നപ്പോഴാണ് ഹോസ്റ്റലില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയത്. ഇത് തങ്ങളുടെ രാഷ്രടീയ താല്‍പര്യങ്ങള്‍ക്ക് എതിരാവുമെന്നു കണ്ടാണ് നിരന്തരം പ്രശ്—നങ്ങള്‍ സൃഷ്ടിച്ചത്.ഇടത് അനുഭാവ സിന്‍ഡിക്കേറ്റിന് അനഭിമതനായ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറും പകപോക്കലിന് ഇരയായി. അദ്ദേഹം ഇപ്പോള്‍ നിര്‍ബന്ധിത അവധിയിലാണ്. മാനസികമായ പീഡനത്തെ തുടര്‍ന്നുണ്ടാവുന്ന ദുരന്തങ്ങള്‍ക്ക് എസ്എഫ്—ഐ ഉത്തരവാദികളാവുമെന്നും അവര്‍ പറയുന്നു. കെ അരുണ്‍കുമാര്‍, കെ കെ ജാബിര്‍, എം കെ അഖില്‍, ഇ മുബാരിസ്, കെ പി റാഷിദ്, അജിത് —ജോണ്‍സണ്‍, പി കെ അലി അക്ബര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top