അടിപിടിക്കിടെ മരണം: കൊലക്കുറ്റം ചുമത്തി

കാളികാവ്: അടിപിടിക്കിടെ ഒരാള്‍ മരിച്ച സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. അഞ്ചച്ചവിടി കറുത്തേനിയിലെ മാവുങ്ങല്‍ കുഞ്ഞിമുഹമ്മദ് (കുഞ്ഞാപ്പുട്ടി - 60) യാണ് മരണപ്പെട്ടത്. ജൂണ്‍ 28 നാണ് കേസിനാസ്പപദമായ സംഭവം.
വഴിയില്‍ വാഹനം നിര്‍ത്തിയിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് മൃതദേഹ പരിശോധനയിലെ പ്രാഥമിക നിഗമനം.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം 304 വകുപ്പ് പ്രകാരം കേസ് ചുമത്തി. അടിപിടിയുടെ പേരിലെടുത്ത കേസിലേക്ക് മനപ്പൂര്‍വമല്ലാത്ത നരഹത്യാകുറ്റത്തിന്റെ വകുപ്പുകൂടി ചേര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കരുത്തേനിയിലെ അച്ചുതൊടിക ഉമ്മര്‍, സഹോദരങ്ങളായ അബ്ദുക്കുട്ടി, ഹംസ, റസാഖ്, അഷ്‌റഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
സംഭവത്തിനുശേഷം ഒളിവില്‍പോയ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കാളികാവ് എസ്‌ഐ എംസി പ്രമോദ് പറഞ്ഞു.
മൃതദേഹ പരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും രാസപരിശോധനാ ഫലവും ലഭിച്ചാലേ വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിയുകയുള്ളുവെന്ന് പോലിസ് പറഞ്ഞു. അതേസമയം, സംഭവം നടന്ന സ്ഥലത്ത് സംഘര്‍ഷം ഉണ്ടാവാതിരിക്കാന്‍ ഇപ്പോഴും പോലിസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top