അടിച്ചമര്‍ത്തല്‍ നടപടിക്കിടയിലും മാലദ്വീപില്‍ ടൂറിസം സജീവം

മാലെ: രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും മാലദ്വീപിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കെന്നു റിപോര്‍ട്ട്. ഭിന്നാഭിപ്രായത്തെ തുടര്‍ന്ന് പ്രതിപക്ഷത്തെ ഭരണകൂടം അടിച്ചമര്‍ത്തുന്നതിനെതിരേ ലോകം മുഴുവന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് വിനോദസഞ്ചാര മേഖലയിലെ കണക്കുകള്‍ മാലദ്വീപ് പുറത്തുവിട്ടത്. 2018ല്‍ കണക്കുകള്‍ പ്രകാരം 7,26,515 വിദേശികളാണ് മാലദ്വീപ് സന്ദര്‍ശിച്ചത്. ഓരോ വര്‍ഷവും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രതിപക്ഷ നേതാവടക്കമുള്ള രാഷ്ട്രീതടവുകാരെ വിട്ടയക്കക്കണമെന്ന  സുപ്രിംകോടതി  വിധി നടപ്പാക്കാന്‍  തയ്യാറാവാതിരുന്ന സര്‍ക്കാര്‍ രാജയത്ത്  45 ദിവസം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

RELATED STORIES

Share it
Top