അടയ്ക്കാപുരയ്ക്ക് തീയിട്ടയാള്‍ അറസ്റ്റില്‍

കൊണ്ടോട്ടി: കച്ചവടത്തിലെ വിരോധം തീര്‍ക്കാന്‍ വീടിനോട് ചേര്‍ന്നുളള അടയ്ക്കാപുരയ്ക്ക് തീകൊടുത്തയാള്‍ അറസ്റ്റിലായി. ചെറുവായൂര്‍ മൂലയില്‍ അലി (58)യെയാണ് വാഴക്കാട് എസ്‌ഐ വിജയരാജന്‍ അറസ്റ്റു ചെയ്തത്. ചെറുവായൂര്‍ പുഞ്ചിരിക്കാവ് അബൂബക്കറിന്റെ വീടിനോട് ചേര്‍ന്ന അടയ്ക്കാപുരയക്ക് ഞായറാഴ്ച പുലര്‍ച്ച് രണ്ടോടെയാണ് തീപിടിച്ചത്. പുക വീടിനുളളിലേക്ക് വന്നതോടെയാണ് കുഞ്ഞുങ്ങളടക്കം വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. കിണറ്റില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് തീയണച്ചു. തുടര്‍ന്ന് വാഴക്കാട് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
പോലിസ് അന്വേഷണത്തിലാണ് സമീപത്തെ വീട്ടില്‍ സ്ഥാപിച്ച സിസി ടിവി കാമറയില്‍ അലി തീകൊളുത്തുന്ന ദൃശ്യം ലഭിച്ചത്. തുടര്‍ന്ന് അലിയെ പോലിസ് പിടികൂടുകയായിരുന്നു. താന്‍ നേരത്തെ പാട്ടത്തിനെടുത്ത കവുങ്ങ് തോട്ടങ്ങള്‍ അബൂബക്കര്‍ പാട്ടത്തിനെടുക്കുന്നതിലുള്ള വിരോധം മൂലമാണ് അടയ്ക്കാപുരയ്ക്ക് തീകൊടുത്തതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു. പുക ശ്വസിച്ച് അസ്വസ്ഥരായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അപകടം അറിഞ്ഞത്.

RELATED STORIES

Share it
Top