അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്ന്

പൂച്ചാക്കല്‍:  അടച്ചു പൂട്ടിയ മദ്യശാലകള്‍ വീണ്ടും തുറക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ചേര്‍ത്തല താലൂക്ക് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. വടുതലയില്‍ നടന്ന യോഗം എന്‍ എ അബ്ദുല്‍അസീസ് മൗലവി ഉദ്ഘാടനം ചെയ്തു.
ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് പി പി ജമാലുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. ഡി എം മുഹമ്മദ് മൗലവി, പി എ മുഹമ്മദ്കുട്ടി റഷാദി, കെ എം മുഹമ്മദ് മൗലവി, ഹാഫിള് മുനീര്‍ മൗലവി, ഹുസൈന്‍ മൗലവി, കെ കെ സുലൈമാന്‍ മൗലവി സംസാരിച്ചു.
വൈകീട്ട് നടന്ന പഠന ക്ലാസിലും ദുഅ സംഗമത്തിലും എന്‍ എം ഷാജഹാന്‍ മൗലവി, ബി എ എം അജ്മല്‍ ബാഖവി, ഹാരിസ് അബ്‌റാരി, ഉസ്മാന്‍, ഷിഹാബ്, ഹുസൈന്‍ അബ്‌റാരി, ഫള്‌ലുറഹ്മാന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top