അടച്ചിട്ട വര്‍ക്ക്‌ഷോപ്പിന് തീപിടിച്ചു; വാഹനങ്ങള്‍ കത്തി നശിച്ചു

പാലക്കാട്: പൂട്ടിയിട്ട വര്‍ക് ഷോപ്പിന് തീപിടിച്ച് അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു. വര്‍ക്‌ഷോപ്പും ഭാഗികമായികത്തി നശിച്ചു. മൂന്നുവാഹനങ്ങള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായുമാണ് നശിച്ചത്.
അറ്റകുറ്റപ്പണിക്കായി വര്‍ക്ഷോപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് അഗ്്‌നിക്കിരയായത്. ഇന്നലെ രാത്രി ഏഴോടെ കല്‍മണ്ഡപത്തിനടുത്തായിരുന്നു സംഭവം. മങ്കര സ്വദേശി മുരളിയുടെ ഉടമസ്ഥതയിലുള്ളതാണ് മാരുതി മോട്ടോഴ്‌സ് എന്ന പേരുള്ള വര്‍ക്‌ഷോപ്പ്. സംഭവ സമയം ഒമ്പതോളം വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്നു. അഗ്്‌നിശമന സേന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് മറ്റ് വാഹനങ്ങള്‍ക്കും സമീപത്തെ കടകളിലേക്കും തീപടരാതിരിക്കാന്‍ കാരണമായത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് പ്രാഥമിക സൂചന. പാലക്കാട്, കഞ്ചിക്കോട്, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീകെടുത്തിയത്.

RELATED STORIES

Share it
Top