അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ട ബലാല്‍സംഗത്തിരയാക്കി

പട്‌ന: ജാര്‍ഖണ്ഡില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട തെരുവ് നാടകം അവതരിപ്പിക്കാനായി എത്തിയ അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ട ബലാല്‍സംഗം ചെയ്തു.റാഞ്ചി കൊച്ചാങ്ങിലിലാണ് സംഭവം. ബൈക്കുകളിലെത്തിയ സായുധസംഘം കൂട്ടത്തിലുള്ള  യുവാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം യുവതികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാല്‍സംഗം  ചെയ്യുകയായിരുന്നു.അതേസമയം യുവതികള്‍ക്ക് ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീകളെ ഇവര്‍ ഉപദ്രവിച്ചില്ല. ബലാല്‍സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്.യുവതികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പോലിസ് 9 പേരെ ക്സ്റ്റഡിയിലെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top