അഞ്ച് ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പന്നം പിടികൂടി

കോഴിക്കോട്: വില്‍പനയ്ക്കായി കൊണ്ടുവന്ന 100 കിലോയോളം നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മലപ്പുറം വള്ളുവമ്പ്രം അത്താണിക്കല്‍ സ്വദേശി ബിജേഷ് (38), കോഴിക്കോട് റെഡ്‌ക്രോസ് പടിഞ്ഞാറെ കൊട്ടുക്കണ്ടി സ്വദേശി വിനിരാജ്(29) എന്നിവരെ പോലിസ് പിടികൂടി. അഴ്ചവട്ടത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനടുത്തുവച്ചാണ് ഇവര്‍ പിടിയിലായത്. ജില്ലാ പോലിസ് മേധാവി കാളി രാജ് മഹേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ കടകള്‍ കേന്ദ്രീകരിച്ച് സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് നിരോധിത പുകയില ഉല്‍പനങ്ങള്‍ വില്‍ക്കുന്നവരെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ വിനിരാജാണ്് നഗരപരിധിയിലെ കടകളില്‍ ഹാന്‍സ് എത്തിക്കുന്നതെന്ന വിവരം  ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ നിരീക്ഷിച്ചതില്‍നിന്ന്് സൃഹൃത്തായ ബിജേഷാണ്്്് വിനിരാജിന് ഹാന്‍സ് എത്തിച്ച് നല്‍കുന്നതെന്ന് മനസ്സിലായി. നിരീക്ഷണം തുടര്‍ന്ന പോലിസ്് ഇന്നലെ ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി പിടികൂടുകയായിരുന്നു. കാറില്‍ നിന്നും ആറ് ചാക്കുകളിലായി 100 കിലോയോളം ഹാന്‍സ്, കൂള്‍ലിപ്പ് എന്നിവ കണ്ടെടുത്തു. മുന്‍പ് റെയില്‍വേയില്‍ സ്വകാര്യ കമ്പനിയുടെ കാര്‍ഗോ സര്‍വീസിന്റെ സ്റ്റാഫായിരുന്ന ബിജേഷ് ട്രയിന്‍ മാര്‍ഗം മംഗലാപുരത്ത് നിന്നാണ് ഹാന്‍സ് എത്തിക്കുന്നത്്്.ഈ കച്ചവടത്തില്‍ നിന്നു ലഭിക്കുന്ന വലിയ ലാഭം മൂലധനമാക്കി ഇവര്‍ ഒരുമിച്ച് കോഴിക്കോട് ടാഗോര്‍ ഹാളിന് സമീപത്തെ വിനിരാജിന്റെ കടയില്‍ അടുത്ത ആഴ്ച ഹോട്ടല്‍ തുടങ്ങാനിരിക്കെയാണ് പോലിസ് വലയില്‍ അകപ്പെട്ടത്്്.

RELATED STORIES

Share it
Top