അഞ്ച് എംഎല്‍എമാരെ റാഞ്ചിയാല്‍ പത്ത് പേരെ തിരിച്ചെത്തിക്കുമെന്ന് കുമാരസ്വാമിബെംഗളൂരു: കര്‍ണാടകയില്‍ കുതിരക്കച്ചവടവും റിസോര്‍ട്ട് രാഷ്ട്രീയവും പൊടിപൊടിക്കുന്നു. തങ്ങളുടെ അഞ്ച് എംഎല്‍എമാരെ റാഞ്ചിയാല്‍ ബിജെപിയുടെ പത്ത് എംഎല്‍എമാരെ തിരിച്ച് റാഞ്ചുമെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി പ്രഖ്യാപിച്ചു. ബിജെപി പാളയത്തില്‍ നിന്നും 12 എം എല്‍ എ മാരെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ വിമാനം കയറ്റി ഹൈദരാബാദിലേക്കയച്ചതായി റിപോര്‍ട്ടുണ്ട്. കൂടുതല്‍ എംഎല്‍എ മാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ റിസോര്‍ട്ടുകളിലേക്ക് സുരക്ഷിതമായി മാറ്റിക്കൊണ്ടിരിക്കുകയാണ് ബിജെപി.

RELATED STORIES

Share it
Top