അഞ്ചു വയസ്സുകാരി സ്‌കൂട്ടര്‍ ഓടിച്ചു; പിതാവിന്റെ ലൈസന്‍സ് റദ്ദാക്കി

മട്ടാഞ്ചേരി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഇടപ്പള്ളി ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ നിയന്ത്രണം അഞ്ചു വയസ്സുകാരിയായ മകള്‍ക്കു നല്‍കിയ പിതാവിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ഒരു വര്‍ഷത്തേക്കു റദ്ദാക്കി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിസിനെതിരേയാണ് നടപടി. സ്‌കൂട്ടറിന്റെ ആക്‌സിലേറ്ററിന്റെ നിയന്ത്രണം കുട്ടിക്കായിരുന്നു. ഞായറാഴ്ച രാവിലെ ദേശീയപാതയിലൂടെ ഷിബു ഭാര്യയെയും മൂന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളെയും സ്‌കൂട്ടറില്‍ ഇരുത്തി യാത്ര ചെയ്യവെയാണ് സംഭവം. സ്‌കൂട്ടറിനു പിന്നാലെ എത്തിയ കാറിലെ യാത്രക്കാര്‍ ഇത് മൊബൈലില്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇടപ്പള്ളി പോലിസും ഇയാള്‍ക്കെതിരേ നടപടിതുടങ്ങി.

RELATED STORIES

Share it
Top