അഞ്ചു വയസ്സുകാരി പീഡനത്തിനിരയായി റോഡരികില്‍, വിരല്‍ മുറിച്ചു മാറ്റിയനിലയില്‍ബാംഗ്ലൂര്‍: അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മോതിരവിരല്‍ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ലൈംഗികാതിക്രമത്തിന്റെ പരിക്കുകള്‍ക്കൊപ്പം തലയ്ക്ക് ഗുരുതരമായ പരിക്കും കുട്ടിയ്ക്കുണ്ട്.

ബംഗളൂര്‍ കെജി ഹള്ളി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. രാത്രികാല റോന്തുചുറ്റല്‍ നടത്തുന്ന പോലിസുകാരാണ് അബോധാവസ്ഥയില്‍ കുട്ടിയെ റോഡരികില്‍ കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ശാരീരിക മുറിവുകള്‍ സുഖപ്പെടുത്താന്‍ കഴിയുന്നവയാണെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ ആഘാതത്തിലാണ് കുട്ടിയെന്നും ഡോക്ടര്‍ മഞ്ജുനാഥ് പറഞ്ഞു. തുടര്‍ പരിശോധന കഴിഞ്ഞാല്‍ മാത്രമേ കാര്യങ്ങള്‍ വെളിപ്പെടുത്താനാവൂ. കുട്ടിയുടെ മാസികനിലയ്ക്ക് സാരമായ തകരാറ് സംഭവിച്ചതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ലൈംഗിക അതിക്രമത്തില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം (പോക്‌സോ) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ബാംഗ്ലൂര്‍ എസിപി ഹേമന്ത് നിമ്പല്‍ക്കര്‍ പറഞ്ഞു. ബാംഗ്ലൂര്‍ ഡിസിപി അജയ് ഹിലോരിയുടെ നേതൃത്വത്തില്‍ മൂന്ന് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയമിച്ചതായും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ അമ്മയുമായി സംസാരിച്ചപ്പോള്‍ കുട്ടി അവര്‍ താമസിക്കുന്ന കൂടാരത്തില്‍ നിന്ന് ഇറങ്ങിപ്പോയതായാണ് പറഞ്ഞത്.

RELATED STORIES

Share it
Top