അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെയും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെയും പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇടുക്കിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. എറണാകുളത്ത് കോളജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും ഒഴികെയാണ് അവധി.
കനത്ത മഴ തുടരുന്നതിനാല്‍ മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കു മാറ്റമില്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതര്‍ സ്വീകരിക്കേണ്ടതാണെന്നും മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്തെ എല്ലാ മദ്‌റസകള്‍ക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ല്യാര്‍ അറിയിച്ചു.

RELATED STORIES

Share it
Top