അഞ്ചുതരം വിപണിയില്‍ സജീവമായി അഞ്ചുകണ്ടത്തില്‍ കുടുംബശ്രീ

ആലപ്പുഴ: വിറക്, വസ്ത്രം, ലോട്ടറി, സോപ്പ് പൊടി, മല്‍സ്യം എന്നിങ്ങനെ അഞ്ചു തരത്തിലുള്ള വിപണനവുമായി സജീവമായിരിക്കുകയാണ് കുടുംബശ്രീയുടെ കീഴിലുള്ള അഞ്ചുകണ്ടത്തില്‍ കുടുംബശ്രീ യൂനിറ്റ്. കഞ്ഞിക്കുഴി 14ാം വാര്‍ഡിലെ വിവിധ അയല്‍ക്കൂട്ടങ്ങളിലെ 16 സ്ത്രീകളാണിതിനു പിന്നില്‍. അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. പെരുമ്പാവൂരില്‍ നിന്നും എത്തിക്കുന്ന വിറക് ഇവര്‍ തന്നെ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് അവരുടെ വിടുകളില്‍ എത്തിച്ചു നല്‍കും. ഇന്‍സറ്റാള്‍മെന്റായും പണം നല്‍കാന്‍ ഇവര്‍ സൗകര്യം ഒരുക്കുന്നു എന്നത് ഇവരുടെ വ്യാപാരം വര്‍ധിപ്പിക്കുന്നു. ശ്യാമള, വിജയമ്മ, ഉഷ, മിനി, വാസന്തി, പുഷ്പ, മംഗളാമ്പി, രോഹിനി, ജാന്‍സി, സുമാംഗി എന്നിവര്‍ക്കാണ് വിറക് വ്യാപാരത്തിന്റെ ചുമതല. പ്രതിവര്‍ഷം അനേകം ലക്ഷത്തോളം രൂപയുടെ വിറക് വ്യാപാരം നടത്തി വരുന്നു. അഞ്ചുകണ്ടത്തില്‍ യൂനിറ്റിന്റെ രണ്ടാമത്തെ സംരംഭമായ മല്‍സ്യ വ്യാപാരത്തിന്റെ ചുമതല കൃഷ്ണമ്മയ്ക്കാണ്. കടല്‍ മല്‍സ്യങ്ങളും കായല്‍ മല്‍സ്യങ്ങളും ഇവരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിരിക്കുന്ന മല്‍സ്യ തട്ടില്‍ വിപണനത്തിനായി എത്തിക്കും.  പ്രതിദിനം ഇതുവഴി ഏകദേശം 500 രൂപവേതനം നല്‍കാന്‍ സാധിക്കുന്നു. മൂന്നാമത്തെ സംരംഭമായ സോപ്പ് പൊടിയുടെ വിപണനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് രത്‌നമ്മ, ഓമന, രാജമ്മ, സുമതി എന്നിവരാണ്. പ്രത്യേക കൂട്ടുകളും വിവിധ തരം പൊടികളും കൂട്ടിച്ചേര്‍ത്തു ഇവര്‍  ഉല്‍പാദിപ്പി സോപ്പ് പൊടിക്കും ആവശ്യക്കാര്‍ ഏറെയാണ്.

RELATED STORIES

Share it
Top