അഞ്ചുകണ്ടം റോഡ് നന്നാക്കിയില്ല : അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഓഫിസ് ഉപരോധിച്ചു
fousiya sidheek2017-04-13T10:52:41+05:30
പൂച്ചാക്കല്‍: വടുതലജെട്ടി അഞ്ചുകണ്ടം ആയിരത്തിയെട്ട് റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ത്തല അര്‍ത്തുങ്കല്‍ അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഓഫിസ്, ഹാര്‍ബര്‍ എന്ജിനീയറിങ്സബ് ഡിവിഷന് ഉപരോധിച്ചു. ഇന്നലെ രാവിലെയാണ് ഉപരോധം നടന്നത്.2015ലാണ് റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത്.ശേഷം 2016 ഒക്ടോബറില്‍ റോഡ് പൊളിക്കുകയും ചെയ്തു.പല തവണ പരാതികള്‍ നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.രാവിലെ തുടങ്ങിയ ഉപരോധം മണിക്കൂറുകള്‍ കഴിഞ്ഞാണ് അവസാനിച്ചത് .അരൂക്കുറ്റി പഞ്ചായത്ത് അംഗം കെ പി കബീര്‍ ഉദ്ഘാടനം ചെയ്തു. എം എസ് നിധീഷ് ബാബു ,ഡി എ ഉനൈസ്,അഭിലാഷ്, റഹിം,തുഫൈല്‍,എസ് മൂസ ,നിസാം സംസാരിച്ചു.