അഞ്ചാംദിനത്തില്‍ മനംനിറച്ച് ഭിന്നശേഷി കുട്ടികള്‍

പൊന്നാനി: ഏഴു ദിവസങ്ങളായി നടക്കുന്ന പൊന്നാനി സാംസ്‌കാരിക മഹോത്സവത്തില്‍ അഞ്ചാം ദിവസം ഹൃദ്യമാക്കി ഭിന്നശേഷി സംഗമം. പൊന്നാനി നഗരസഭ സംഘടിപ്പിച്ച കടവനാട് കുട്ടികൃഷ്ണന്‍ സ്മാരക പുസ്തകോല്‍സവത്തിന്റെ ഭാഗമായുള്ള അഞ്ചാം ദിനത്തിലാണ് പൊന്നാനി കൂടെയുണ്ട് എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.  പൊന്നാനിയിലെ നൂറോളം ഭിന്നശേഷി വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. പൊന്നാനി ഏവി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഡോ. ജാവേദ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാ സുദേശന്‍ അധ്യക്ഷതവഹിച്ചു. അബ്ദുനിസാര്‍, നഗരസഭ സെക്രട്ടറി കെ കെ മനോജ്, യുആര്‍സി  ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പ്രശാന്ത് സംബന്ധിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. നഗരസഭാ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍, എംഎസ്എസ് സ്‌പെഷല്‍ സ്‌കൂള്‍, പൊന്നാനി യുആര്‍സി, മാറഞ്ചേരി സ്‌പെക്ട്രം തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് കലാ പരിപാടികള്‍ അവതരിപ്പിച്ചത്.

RELATED STORIES

Share it
Top