അഞ്ചാംക്ലാസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച് ചുട്ടുകൊന്നു

ഗുഹാവത്തി: അഞ്ചാംക്ലാസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച് ചുട്ടുകൊന്നു. അസമിലെ നഗാവ് ജില്ലയിലാണ് സംഭവം. സ്‌കൂളില്‍ നിന്ന് തിരിച്ചുവന്ന പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ഈ സമയം വീട്ടില്‍ അതിക്രമിച്ചുകയറിയ മൂന്നംഗസംഘം കുട്ടിയെ പീഡിപ്പിക്കുകയും ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.വീട്ടില്‍നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ശരീരത്തില്‍ 90 ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടി മരിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി. മൂന്നാമനായി തിരച്ചില്‍ തുടരുകയാണ്. തന്നെ ഉപദ്രവിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ കുട്ടി മരിക്കുന്നതിന് മുന്‍പ് പോലീസിനോട് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പോലീസ് പ്രതികളിലേക്കെത്തിയത്.

RELATED STORIES

Share it
Top