അഞ്ചല്‍ സ്വദേശിക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 448ാം റാങ്ക്അഞ്ചല്‍: അഞ്ചല്‍ സ്വദേശിക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 448ാം റാങ്ക്. അഞ്ചല്‍ തടിക്കാട് മതുരപ്പ മാമൂട്ടില്‍ വീട്ടില്‍ അങ്കിത് അശോകന്‍ (28) ആണ് സിവില്‍ സര്‍വീസില്‍ റാങ്ക് ലഭിച്ചത്.     പ്രാഥമിക വിദ്യാഭ്യാസം ഡല്‍ഹിയിലും തുടര്‍ന്നുളള പഠനം കൊട്ടാരക്കര നവോദയ സ്‌കൂളിലുമായിരുന്നു. എന്‍ട്രന്‍സ് പരീക്ഷയിലൂടെ ആദ്യപ്രാവശ്യം തന്നെ എന്‍ജിനീയറിങ്ങിന് പ്രവേശനം ലഭിച്ചിരുന്നു. ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലായിരുന്നു പഠനം. തുടര്‍ന്ന് സോഫ്ട്‌വെയര്‍ എന്‍ജീയറായി ജോലി നോക്കി. പിന്നീട് സിവില്‍ സര്‍വീസ് കോച്ചിങ് ആരംഭിച്ചു. സിവില്‍ സര്‍വ്വീസ് നേടണമെന്ന ആഗ്രഹത്തിലാണ് പഠനം തുടങ്ങിയത്. 448ാം റാങ്ക് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അശോകന്റെയും, ഷൈലജയുടെയും മൂത്ത മകനാണ് അങ്കിത്.

RELATED STORIES

Share it
Top