അഞ്ചംഗ മയക്കുമരുന്നു സംഘം പിടിയില്‍

മണ്ണഞ്ചേരി: മയക്കുമരുന്ന് കൈമാറ്റം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ വിഭാഗത്തില്‍പ്പെട്ട പോലീസ് സംഘം അഞ്ചംഗ സംഘത്തെ പിടികൂടി.
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഓമനപ്പുഴ സ്വദേശികളായ തുളസി ദളം വീട്ടില്‍ വിഷ്ണു (28), കോച്ചാം പ്പറമ്പ് വൈശാഖ് (21) തെക്കേപാലയ്ക്കല്‍ വില്‍സണ്‍ (18) കോച്ചാഠ പറമ്പില്‍ അപ്പു (19) തെക്ക് പഞ്ചായത്ത് 14ാം വാര്‍ഡില്‍ കൊടുത്തേരിപുരയിടത്തില്‍ ജോമോന്‍ (22) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ആലപ്പുഴ തീരദേശ പാതയില്‍ ഓമനപ്പുഴ റാണി ജങ്ഷനു സമീപമായിരുന്നു സംഭവം. വടിവാള്‍, ഇരുമ്പ് ദണ്ഡ് എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
പോലിസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഘം ഇവരെ ആക്രമിക്കാനും ഒരുങ്ങി. പിന്നീട്‌സംഘത്തെ പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. പിടികൂടിയ ഇവരുടെ പേരില്‍ വിവിധ വകുപ്പു പ്രകാരം കേസെടുത്തു.
വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top