അജ്മാനില്‍ പാവപ്പെട്ടവര്‍ക്കായി ആശുപത്രി പണിയുന്നു

അജ്മാന്‍: പാവപ്പെട്ടവര്‍ക്കായി 21 ദശലക്ഷം ദിര്‍ഹം ചിലവിട്ട് ആശുപത്രി ആറംഭിക്കുന്നു. പ്രമുഖ സന്നദ്ധ സംഘടനയായ അല്‍ ഇഹ്‌സാന്‍ ചാരിറ്റി അസോസിയേഷനാണ് (എ.സി.എ) അജ്മാന്‍ റാഷിദിയയില്‍ ആശുപത്രി നിര്‍മ്മിക്കുന്നത്. എ.സി.എ. ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ അലി അല്‍ നുഐമി തന്നെ സൗജന്യമായി നല്‍കിയ സ്ഥലത്ത് 'വണ്‍ ഡേ സര്‍ജറി ഹോസ്പിറ്റല്‍' എന്ന പേരില്‍ നിര്‍മ്മിക്കുന്ന ആതുരാലയത്തിന്റെ കെട്ടിട നിര്‍മ്മാണം ഒരു മാസത്തിനകം ആരംഭിക്കും. 'ഇയര്‍ ഓഫ് സായിദ് 2018' എന്ന പദ്ധതി പ്രകാരം നടപ്പാക്കുന്ന ആശുപത്രിയില്‍ അടുത്ത വര്‍ഷം അവസാനത്തോടെ രോഗികളെ ചികില്‍സിക്കാന്‍ ആരംഭിക്കും.

RELATED STORIES

Share it
Top