അജ്മലിന്റെ മരണം: ദുരൂഹതകള്‍ അകറ്റണം- എസ്ഡിപിഐ

ചെമനാട്: കൊമ്പടുക്കം ആലിച്ചേരി സ്വദേശി അജ്മലിന്റെ മരണത്തിലെ ദുരൂഹത അകറ്റണമെന്ന് എസ്ഡിപിഐ ചെമനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മരണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. സി ടി സുലൈമാന്‍  ഉദ്ഘാടനം ചെയ്തു. മൊയ്തു കോളിയടുക്കം അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കോളിയടുക്കം, ബി കെ മുഹമ്മദ് ഷാ, ശുക്കൂര്‍ ചെമനാട്, സഫറുള്ള ചെമനാട് സംസാരിച്ചു.
ഭാരവാഹികള്‍: ജലീല്‍ മേല്‍പറമ്പ് (പ്രസിഡന്റ്), റാസിക്ക് ദേളി (വൈസ് പ്രസിഡന്റ്്), സഫറുള്ള ചെമനാട്(സെക്രട്ടറി), മനാസ് പാലിച്ചിയടുക്കം (ജോ. സെക്രട്ടറി), എ ജി ആരിഫ് (ഖജാഞ്ചി).

RELATED STORIES

Share it
Top