അജ്ഞാത വാഹനമിടിച്ചു മദ്രസ്സാ അധ്യാപകന്‍ മരണപ്പെട്ടു

കുന്ദമംഗലം: വാഹനമിടിച്ച് കാരന്തൂര്‍ സ്‌നേഹപുരം ഖാദിരിയ്യ മദ്രസ്സാ അധ്യാപകന്‍ മരണപ്പെട്ടു. കുറ്റിക്കാട്ടൂര്‍ പരേതനായ ഇമ്പിച്ചാലി മുസ്ല്യാരുടെ മകന്‍ മഹമൂദ് അഹ്‌സനി (45) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ ആറരയോടെ കോട്ടാം പറമ്പ്‌ചേരിഞ്ചാല്‍ റോഡില്‍ കാരക്കാട്ട് താഴം റോഡിന് സമീപത്താണ് അപകടം നടന്നത്. ഇടിച്ചിട്ട വാഹനം നിറുത്താതെ പോയി.അപകടം ഉണ്ടായ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിച്ച വാഹനത്തെ കുറിച്ച് പോലിസ് അന്വേഷണമാരംഭിച്ചു.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. മാതാവ്: ഇച്ചാച്ചുമ്മ ,ഭാര്യ: നജ്‌ല ,മക്കള്‍: ഫാത്തിമ ലിയാ ,ലുബാബ.

RELATED STORIES

Share it
Top