അജൈവ മാലിന്യ കാംപയിന് വന്‍ ഒരുക്കം

കണ്ണൂര്‍:  അജൈവ മാലിന്യശേഖരണം ഊര്‍ജിതപ്പെടുത്താന്‍ ജില്ലയില്‍ കര്‍മപദ്ധതി ആരംഭിക്കുന്നു. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും തദ്ദേശഭരണ വകുപ്പിന്റെയും നേതൃത്വത്തിലാണ് പദ്ധതി.
മെയ് 20 വരെ നീളുന്ന അജൈവ മാലിന്യശേഖരണത്തി ല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, ക്ലബ്ബുകള്‍, ഗ്രന്ഥശാലകള്‍ എന്നിവയ്ക്ക് പുറമെ  കേരള സ്‌ക്രാപ് മര്‍ച്ചന്റ് അസോസിയേഷനും സഹകരിക്കും. കണ്ണൂരില്‍ ചേര്‍ന്ന ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം മാനദണ്ഡങ്ങള്‍ തയ്യാറാക്കി.
അഞ്ചു തരത്തിലാണ് അജൈവ വസ്തുക്കള്‍ ശേഖരിക്കുക. മാലിന്യങ്ങള്‍ തരംതിരിച്ച് അഞ്ചു ചാക്കുകളിലേക്ക് മാറ്റി നമ്പറിട്ട് തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ സൂക്ഷിക്കും. മെയ് 30നകം ഇവ സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തദ്ദേശഭരണ സ്ഥാപനത്തില്‍നിന്ന് ശേഖരിക്കും.
ഇവ തരംതിരിച്ച് ബാഗുകളിലേക്ക് മാറ്റിനല്‍കിയാലേ സ്‌ക്രാപ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്വീകരിക്കൂ. ബാഗ് ഒന്നില്‍ റീസൈക്ലിങിന് ആവശ്യമായ പ്ലാസ്റ്റിക്കുകളാണ് ശേഖരിക്കേണ്ടത്. പാല്‍ കവര്‍, മറ്റ് പ്ലാസ്റ്റിക് കവറുകള്‍, കാരി ബാഗുകള്‍, പേന, റീഫില്‍, പൊട്ടിയ ബക്കറ്റ് എന്നിവ. ഇവ മണ്ണോ ചളിയോ ഇല്ലാത്തതും ഉണങ്ങിയതും ആയിരിക്കണം.
രണ്ടാമത്തെ ബാഗില്‍ മിഠായിപ്പൊതി, മുളക്, മല്ലി, മസാല തുടങ്ങിയവയുടെ കവറുകള്‍, ബിസ്‌കറ്റ് കവറുകള്‍ തുടങ്ങി അലൂമിനിയം ആവരണമുള്ള പ്ലാസ്റ്റിക്കുകള്‍ എന്നിവയാണ് ശേഖരിക്കേണ്ടത്. മൂന്നാമത്തെ ബാഗില്‍ ഇലക്‌ട്രോണിക് മാലിന്യങ്ങളും നാലാമത്തെ ബാഗില്‍ ചെരുപ്പ്, തുകല്‍, റബര്‍ ഉല്‍പ—ന്നങ്ങള്‍ തുടങ്ങിയവയും ശേഖരിക്കണം. അഞ്ചാമത്തെ ബാഗില്‍ പൊട്ടിയ കുപ്പിച്ചില്ലുകള്‍, ചില്ലുകുപ്പി എന്നിവ ശേഖരിക്കാം.
സ്‌പോഞ്ച്, തെര്‍മോക്കോ ള്‍, റെക്‌സിന്‍, ലതര്‍ ബാഗുകള്‍, നാപ്കിന്‍, ഫഌക്‌സ് ബോ ര്‍ഡ്, കാര്‍പറ്റ്, വസ്ത്രങ്ങള്‍, ട്യൂബ് ലൈറ്റ്, ഫൈബര്‍ ഉല്‍പ—ന്നങ്ങള്‍, ക്രോക്കറി ഉല്‍പന്ന—ങ്ങള്‍ എന്നിവ ശേഖരിക്കേണ്ടതില്ല. ഓരോ ബാഗിനും നമ്പറിട്ട് കെട്ടിവേണം സൂക്ഷിക്കാന്‍.  ഇത്തരത്തില്‍ ക്രമപ്പെടുത്തി വൃത്തിയായി സൂക്ഷിക്കാത്തവ സ്വീകരിക്കില്ലെന്ന് യോഗത്തി ല്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു.
ജില്ലയിലെ ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങളും ഹരിത കേരളം മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും യോഗം അവലോകനം ചെയ്തു. ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു.
ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ സുരേഷ് കസ്തൂരി, ജില്ലാ ആസൂത്രണ സമിതിയംഗം കെ വി ഗോവിന്ദന്‍ സംസാരിച്ചു.

RELATED STORIES

Share it
Top